കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ജനറൽ ബോഡി യോഗം നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. റഹ്മത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ചെയർപേഴ്സണും പി.ടി.എ. പ്രസിഡണ്ടുമായ പി. മിഹറാബിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.
സ്കൂളിന്റെ സുരക്ഷാസംബന്ധമായ മുഴുവൻ കാര്യങ്ങളും യോഗം വിശദമായി ചർച്ച ചെയ്തു. ഹെഡ്മിസ്ട്രസ് സീമ പത്മനാഭൻ ചടങ്ങിന് സ്വാഗതവും കോഡിനേറ്റർ കെ. സജീവൻ നന്ദിയും പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ഷൈനി വർഗീസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ നൗഫൽ പുല്ലുപ്പി, ഫസീന, മോഹനാംഗൻ, അഷറഫ്, ഉസൈൻ, ബബിലേഷ്, റിഷാദ്, കുട്ടപ്പൻ തമ്പി തുടങ്ങിയവർ യോഗത്തിൽ സംസാരിച്ച് ചർച്ചകളിൽ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

