കണ്ണൂർ: ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ റിട്ടയേർഡ് എസ്.ഐ.ക്ക് അഞ്ചു വർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തളാപ്പ് സ്വദേശി അബ്ദുൾ മജീദിനെയാണ് കണ്ണൂർ ഫാസ്റ്റ് ട്രാക് സ്പെഷൽ ജഡ്ജ് എം.ടി. ജലജാറാണി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം. സമാനമായ മറ്റൊരു പോക്സോ കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട് പ്രതി നിലവിൽ ജയിലിൽ കഴിയുകയാണ്.
വളപട്ടണം എസ്.ഐ. ആയിരുന്ന ടി.എം. വിപിൻ ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. പ്രീതാകുമാരി കോടതിയിൽ ഹാജരായി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

