കുറ്റ്യാട്ടൂർ: കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 18-ാം വാർഡ് പൊറോളം, ജില്ലാ ഹോമിയോപ്പതി വകുപ്പ്, ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ, എൻ.എച്ച്.എം. ഹോമിയോപ്പതി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ ജനറൽ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ഒക്ടോബർ 14, 2026-ന് പഴശ്ശി-പൊറോളം വാർഡ് മെമ്പറുടെ ഓഫീസിൽ വെച്ച് നടന്ന ചടങ്ങ് 18-ാം വാർഡ് മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു.
ക്യാമ്പിന്റെ ഭാഗമായി നടന്ന ബോധവൽക്കരണ ക്ലാസുകൾക്ക് ആരോഗ്യ വിദഗ്ധർ നേതൃത്വം നൽകി. ‘ലോക ആർത്രൈറ്റിസ് ദിനം’ എന്ന വിഷയത്തെക്കുറിച്ച് ആയുഷ് പി.എച്ച്.സി. കുറ്റ്യാട്ടൂർ മെഡിക്കൽ ഓഫീസർ ഡോ. മുംതാസ് ഉസ്മാൻ എം.എം. ക്ലാസ് എടുത്തു. തുടർന്ന് മലപ്പട്ടം ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. സാന്ദീപൻ ടി. ‘ഹോമിയോപ്പതി ചികിത്സ – ജീവിതശൈലീ രോഗങ്ങളിൽ’ എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. ക്യാമ്പിൽ നിരവധി നാട്ടുകാർ പങ്കെടുത്ത് ആരോഗ്യ പരിശോധനകളും സേവനങ്ങളും പ്രയോജനപ്പെടുത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

