മണൽ ലോറികൾ പിടിയിൽ

Kannadiparamba online news
Screenshot

പഴയങ്ങാടി: അനധികൃതമായി ടിപ്പർ ലോറിയിൽ കടത്തുകയായിരുന്ന മണൽ പോലീസ് പിടികൂടി. ഡ്രൈവർ ഓടിപ്പോയി. ഇന്ന് പുലർച്ചെ 2.20 മണിയോടെ മാട്ടൂൽ മൊട്ടാമ്പ്രം വെച്ചാണ് പോലീസ് വാഹനം കണ്ട് അമിത വേഗതയിൽ ഓടിച്ചു പോയകെ.എൽ. 10.വി. 6690 നമ്പർ ടിപ്പർ ലോറി ചൂട്ടാട് മദ്രസക്ക് സമീപം വെച്ച് എസ്. ഐ.കെ.ടി വി രാജേഷും സംഘവും പിടികൂടിയത്. മണലും ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു.

തളിപ്പറമ്പ :പുഴയിൽ നിന്നും അനധികൃതമായി മണൽ കടത്തി പോകുകയായിരുന്ന ടിപ്പർ ലോറി പോലീസ് പിടികൂടി. ഡ്രൈവർ ഓടിരക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ ധർമ്മശാല ഭാഗത്തു നിന്നും ബക്കളം ഭാഗത്തേക്ക് ഓടിച്ചു പോകുന്നതിനിടെയിൽ ഒഴിഞ്ഞ പറമ്പിൽ മണൽ ഇറക്കുന്നതിനിടെ യാണ്കെ എൽ .57.ബി. 7250 നമ്പർ ടിപ്പർ ലോറി എസ്. ഐ. കെ.കെ. മിഥുൻ ലാലും സംഘവും പിടികൂടിയത്. ടിപ്പർ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!