കണ്ണൂർ സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്: എസ്.എഫ്.ഐ.ക്ക് മികച്ച മുന്നേറ്റം

Kannadiparamba online news
Screenshot

കണ്ണൂർ: കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്.എഫ്.ഐ.ക്ക് തിളക്കമാർന്ന വിജയം. ആകെയുള്ള 54 കോളേജുകളിൽ 38 ഇടങ്ങളിലും എസ്.എഫ്.ഐ. യൂണിയൻ വിജയിച്ചെടുത്തു. മട്ടന്നൂർ പി.ആർ.എൻ.എസ്.എസ്. കോളേജും ഇരിട്ടി ഡോൺ ബോസ്കോ കോളേജും എസ്.എഫ്.ഐ. തിരിച്ചുപിടിച്ചു. പയ്യന്നൂർ കോളേജ്, തോട്ടട എസ്.എൻ. കോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ്, കൂത്തുപറമ്പ് ഐ.എച്ച്.ആർ.ഡി. കോളേജ്, പാലയാട് ക്യാമ്പസ് എന്നിവിടങ്ങളിൽ മുഴുവൻ സീറ്റുകളും നേടിയാണ് എസ്.എഫ്.ഐ. വിജയം ഉറപ്പിച്ചത്.

നിർമ്മലഗിരി കോളേജ്, എ.പി.ജെ. അബ്ദുൾ കലാം കോളേജ്, ചെണ്ടയാട് എം.ജി. കോളേജ്, ശ്രീകണ്ടാപുരം എസ്.ഇ.എസ്. കോളേജ് എന്നിവിടങ്ങളിലും യൂണിയൻ നിലനിർത്താൻ സംഘടനയ്ക്ക് സാധിച്ചു. പേരാവൂർ ഡീ പോൾ കോളേജിൽ ചെയർമാൻ, യു.യു.സി. ഉൾപ്പെടെ 8 സീറ്റുകളിലും വിജയം കൈവരിച്ചു.

എതിരില്ലാത്ത വിജയങ്ങൾ:

ഗുരുദേവ് കോളേജ് മാത്തിൽ, പെരിങ്ങോം ഗവൺമെന്റ് കോളേജ്, കുറ്റൂർ സൺറൈസ് കോളേജ്, ജെ. ബീസ് ബി.എഡ്. കോളേജ് കുറ്റൂർ, സ്വാമി ആനന്ദതീർത്ഥ യൂണിവേഴ്സിറ്റി ക്യാമ്പസ്, നെസ്റ്റ് കോളേജ് കരിവെള്ളൂർ, വിദ്യാമന്ദിർ കോളേജ് പയ്യന്നൂർ, ശ്രീനാരായണഗുരു കോളേജ്, ഐ.ഐ.എച്ച്.ടി. തൊട്ടട, എം.വി.ആർ. പാപ്പിനിശ്ശേരി, ആംസ്റ്റക്ക് കോളേജ്, കണ്ണൂർ യൂണിവേഴ്സിറ്റി ക്യാമ്പസ് മാങ്ങാട്ടുപറമ്പ്, എച്ച്.ജി.സി., ടി.ഐ.എ.എസ്. തലശ്ശേരി, തലശ്ശേരി ബി.എഡ്., മൊറാഴ കോളേജ്, തളിപ്പറമ്പ് ആർട്സ് ആൻഡ് സയൻസ് കോളേജ്, കില, ഐ.എച്ച്.ആർ.ഡി. പട്ടുവം, ബി.എൽ.എം. കോളേജ് ആലക്കോട്, പിലാത്തറ കോപ്പറേറ്റീവ് കോളേജ്, ഐ.എച്ച്.ആർ.ഡി. നെരുവമ്പ്രം, ഐ.എച്ച്.ആർ.ഡി. കോളേജ് ഇരിട്ടി, കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവൺമെന്റ് കോളേജ്, എം.ഇ.എസ്. കോളേജുകൾ എന്നിവിടങ്ങളിൽ എസ്.എഫ്.ഐ. എതിരില്ലാതെയാണ് വിജയിച്ചത്.

പോളിടെക്നിക് തിരഞ്ഞെടുപ്പിലും സമ്പൂർണ്ണ വിജയം:

പോളിടെക്നിക് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 5 ൽ 5 സീറ്റുകളും നേടി എസ്.എഫ്.ഐ. സമ്പൂർണ്ണ വിജയം കരസ്ഥമാക്കി. മട്ടന്നൂർ പോളി യൂണിയൻ എസ്.എഫ്.ഐ. തിരിച്ചുപിടിച്ചപ്പോൾ, നടുവിൽ പോളി, പയ്യന്നൂർ പോളി എന്നിവിടങ്ങളിൽ മുഴുവൻ സീറ്റുകളിലും വിജയിച്ചു. കല്യാശ്ശേരി പോളി, കണ്ണൂർ തോട്ടട പോളി എന്നിവിടങ്ങളിൽ എതിരില്ലാതെയാണ് വിജയം സ്വന്തമാക്കിയത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!