ശ്രീകണ്ഠാപുരം: മുൻവിരോധം വെച്ച് വീട്ടിൽ അതിക്രമിച്ച് കയറി വീടാക്രമിക്കുകയും കൊല്ലുമെന്ന് പറഞ്ഞ് മകളെ മർദ്ദിക്കുക യുംഭർത്താവിനെ ഇരുമ്പ് വടികൊണ്ട് തലക്കടിച്ചു വധിക്കാനും ശ്രമിച്ചുവെന്ന യുവതിയുടെപരാതിയിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ഒമ്പത് പേർക്കെതിരെ പോലീസ് കേസെടുത്തു. ചുഴലി നെല്ലിക്കുന്നിലെ ടി .ഷിജി യുടെ പരാതി യിലാണ് നെല്ലിക്കുന്നിലെ നിധീഷ്, സുധീഷ്, നിതിൻ, നിഷാത്ത്, അഖിൽ, വിജേഷ്, ഷിജോ, അജയ്, അനിൽ എന്നിവർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ശ്രീകണ്ഠാപുരം പോലീസ് കേസെടുത്തത്. ഇന്നലെ രാത്രി 7മണിയോടെ പരാതിക്കാരിയുടെ വീട്ടിലായിരുന്നു അക്രമം. യുവതിടെ ഭർത്താവ് ബിജു, മക്കളായ ഷിൻ്റോ ജോസഫ്,ജിൻ്റോ ജോസഫ് എന്നിവരെ മര വടികൊണ്ട്അടിച്ചു പരിക്കേൽപ്പിക്കുകയും ഭർത്താവിനെ കൊല്ലുമെന്ന് പറഞ്ഞ് ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് കൊല്ലാനും ശ്രമിച്ചു .കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

