ചക്കരക്കൽ : വാഹന പരിശോധനക്കിടെ മദ്യലഹരിയിൽ സ്കൂട്ടറുമായെത്തിപോലീസിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും യൂണിഫോം വലിച്ചു കീറുന്നതിനിടെ തടയാൻ ശ്രമിച്ച ഗ്രേഡ് എസ്.ഐയെയും ആക്രമിച്ച സ്കൂട്ടർ യാത്രക്കാരൻ പിടിയിൽ. സ്കൂട്ടർ യാത്രക്കാരൻ ചിറക്കത്ത് ഷമിലിനെയാണ്ചക്കരക്കൽ പോലീസ് അറസ്റ്റു ചെയ്തത് . ഇന്നലെ വൈകുന്നേരം 5.10 മണിക്ക് അഞ്ചരക്കണ്ടി കൂറേൻ്റ പീടികയിൽ വെച്ച് ഡ്യൂട്ടിക്കിടെയാണ് മദ്യപിച്ച് കെ എൽ 13. എ എക്സ്. 4228 നമ്പർ സ്കൂട്ടറിൽ വന്ന പ്രതി
ചക്കരക്കൽ സ്റ്റേഷനിലെസീനിയർ സിവിൽ പോലീസ് ഓഫീസർ വി. ജിതിനെ (42) നെയും ഗ്രേഡ് എസ്. ഐ. രഞ്ജിത്ത് കുമാറിനെയും (52) ചീത്തവിളിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

