പുഴാതിതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ സഹസ്ര കുംഭാഭിഷേകവും നിറമാല മഹോത്സവവും ഏപ്രിൽ 30 മുതൽ

Kannadiparamba online news
Screenshot

ചിറക്കൽ: പുഴാതിതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ സഹസ്ര കുംഭാഭിഷേകവും തേങ്ങ പോളിയും നിറമാല മഹോത്സവവും ഏപ്രിൽ 30, മെയ് 1, 2 തീയതികളിൽ അതിവിപുലമായി നടക്കും.

ഉത്സവ പരിപാടികൾ താഴെ പറയുന്നവയാണ്:

• ഏപ്രിൽ 30 (വ്യാഴാഴ്ച): * രാവിലെ 6 മണിക്ക് ക്ഷേത്ര തന്ത്രി പന്നിയോട് ഇല്ലത്ത് മാധവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഗണപതിഹോമം.

• വൈകുന്നേരം 5.30ന് കാഞ്ഞിരത്തറ ആക്ടീവ് വോയിസ്, കാഞ്ഞിരത്തറ പാൽ സൊസൈറ്റി നിവാസികൾ എന്നിവർ ചേർന്നൊരുക്കുന്ന അതിഗംഭീര കലവറ നിറയ്ക്കൽ ഘോഷയാത്ര.

• തുടർന്ന് ദീപാരാധന (6:30 PM), അത്താഴപൂജ (7:30 PM), പ്രസാദ സദ്യ (8:00 PM), നൃത്തനൃത്യങ്ങൾ (9:00 PM).

• മെയ് 1 (വെള്ളിയാഴ്ച):

• രാവിലെ 5.30ന് ഗണപതി ഹോമവും ഉഷപൂജയും.

• വൈകുന്നേരം 6 മണിക്ക് ക്ഷേത്ര മാതൃസമിതി അവതരിപ്പിക്കുന്ന നാമജപം, ദീപാരാധന, അത്താഴപൂജ.

• വൈകുന്നേരം 7 മണിക്ക് മാതൃസമിതിയുടെ തിരുവാതിരക്കളി, കൊച്ചു കലാകാരന്മാരുടെ ലാസ്യ സന്ധ്യ, തുടർന്ന് പ്രസാദ സദ്യ.

• മെയ് 2 (ശനിയാഴ്ച):

• രാവിലെ ക്ഷേത്ര സമുദായ തന്ത്രി ശ്രീ അരക്കൻ പ്രീജിത്തിന്റെ നേതൃത്വത്തിൽ സഹസ്ര കുംഭാഭിഷേകവും നവകലശവും.

• ഉച്ചയ്ക്ക് 12 മണിക്ക് ശ്രീഗണേഷ് വാദ്യസംഘം അവതരിപ്പിക്കുന്ന പാണ്ടിമേളവും 12.30ന് പ്രസാദ സദ്യയും.

• ഒരു മണിക്ക് തേങ്ങ പൊളി, 3 മണിക്ക് ചിറ്റുവേല, 5 മണിക്ക് ശ്രീഭൂതവലി.

• രാത്രി 7 മണിക്ക് ഇരട്ട തായമ്പക, 9 മണിക്ക് ഗുരുവായൂർ ഗാന്ധർവ്വ അവതരിപ്പിക്കുന്ന ‘മഗധ’ നാടകം.

• രാത്രി 11 മണിക്ക് തിരുവായുധ ഉത്സവം, 12 മണിക്ക് ചുറ്റുവേല.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!