നൂഞ്ഞേരി: പ്രമുഖ പണ്ഡിതനായിരുന്ന മർഹൂം ആർ. അബ്ദുൽ ഖാദർ മുസ്ലിയാരുടെ (പുല്ലൂക്കര ഉസ്താദ്) ഇരുപത്തിയഞ്ചാം ആണ്ട് നേർച്ച ഏപ്രിൽ 25, 26, 27 തീയതികളിലായി നൂഞ്ഞേരി മർകസുൽ ഹുദയിൽ വെച്ച് വിപുലമായ പരിപാടികളോടെ നടക്കും. മത-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ പരിപാടികളിൽ സംബന്ധിക്കും.
ഏപ്രിൽ 25 (ആദ്യ ദിനം):
വൈകുന്നേരം 6 മണിക്ക് മുഹമ്മദ് കുട്ടി തങ്ങൾ മഖാം, ആർ ഉസ്താദ് സിയാറത്തോടെയാണ് പരിപാടികൾക്ക് തുടക്കമാകുക. സയ്യിദ് അബ്ദുൽ റഹ്മാൻ ജമലുല്ലൈലി, പി.കെ അബ്ദുൽ റഹ്മാൻ സഅദി എന്നിവർ നേതൃത്വം നൽകും. തുടർന്ന് സ്വാഗതസംഘം ചെയർമാൻ സയ്യിദ് ശംസുദ്ദീൻ ബാ അലവി മുത്തുക്കോയ തങ്ങൾ പതാക ഉയർത്തും. രാത്രി 7:30 ന് നടക്കുന്ന ഉദ്ഘാടന സെഷൻ സയ്യിദ് ശംസുദ്ദീൻ ബാ അലവിയുടെ അധ്യക്ഷതയിൽ ഇബ് റാഹീം സഖാഫി കുമ്മോളി ഉദ്ഘാടനം ചെയ്യും. സയ്യിദ് സുഹൈൽ അസ്സഖാഫ്, മുസ്തഫ മൗലവി അൽ ഖാസിമി എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും.
ത്വാഹ അമാനി വെള്ളിക്കീൽ, അബ്ദുൽ ഖാദർ ഹാജി കോടിപ്പോയിൽ, കെ. അബ്ദുൽസലാം, നൗഫൽ നഈമി ദാലിൽ, ലാഹിർ അമാനി മാലോട്ട്, ഗ്രാമ പഞ്ചായത്ത് മെമ്പർ സി.എച്ച് ഖിള്ർ, യു.കെ അബ്ദുൽ ഖാദർ, സി.എച്ച് അബ്ദുൽ അസീസ് ഹാജി, ആർ. അബ്ദുസ്സമദ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
ഏപ്രിൽ 26 (രണ്ടാം ദിനം):
ഉച്ചക്ക് 2:30 ന് മജ്ലിസുൽ മഹബ്ബ (പൂർവ്വ വിദ്യാർത്ഥി സംഗമം) നടക്കും. സയ്യിദ് ഇബ് റാഹീം അൽ മശ്ഹൂർ അസ്സഅദി വളപട്ടണം, ബശീർ സഖാഫി കല്ലാച്ചി, ഹാഫിള് അബൂബക്കർ സിദ്ദീഖ് ലത്തീഫി, ഹാഫിള് ഫാഇസ് സഖാഫി, ഹാഫിള് സിറാജുദ്ദീൻ ഫാളിലി എന്നിവർ പങ്കെടുക്കും.
രാത്രി 7:30 ന് നടക്കുന്ന വിജ്ഞാന വേദി യഹ് യാ ബാഖവി മുണ്ടേരിയുടെ അധ്യക്ഷതയിൽ എം. മുഹമ്മദ് സഅദി (പാലത്തുങ്കര തങ്ങൾ) ഉദ്ഘാടനം ചെയ്യും. അനസ് അമാനി പുഷ്പഗിരി പ്രഭാഷണം നടത്തും. മുസ്തഫ സഖാഫി ചേലേരി, വി.സി ഇബ് റാഹീം മദനി, നാസർ ലത്തീഫി, ഉവൈസ് അമാനി, അബ്ദുൽ റഹ്മാൻ ഫാളിൽ മിസ്ബാഹി, ഇ.വി അബ്ദുൽ ഖാദർ ഹാജി, ഇബ് റാഹീം സഅദി, ഗ്രാമ പഞ്ചായത്ത് മെമ്പർ യൂസുഫ് കെ.വി, കെ. അബ്ദുല്ലത്തീഫ്, പി.കെ അബ്ദുൽ ഗഫൂർ, ജമാൽ ഹാജി ഇബ് റാഹീം സി.എം.ടി എന്നിവർ പങ്കെടുക്കും.
ഏപ്രിൽ 27 (സമാപന ദിനം):
രാവിലെ 11 മണിക്ക് നടക്കുന്ന ശിഷ്യ സംഗമത്തിൽ പേരോട് ഉസ്താദ് ഉൾപ്പെടെയുള്ള നിരവധി പണ്ഡിതന്മാർ പങ്കെടുക്കും. വൈകുന്നേരം 7 മണി മുതൽ ഖത്മുൽ ഖുർആൻ മജ്ലിസും സമാപന സംഗമവും നടക്കും. ഖത്മുൽ ഖുർആൻ മജ്ലിസിന് പി.കെ ഉമർ മുസ് ലിയാർ വാരം നേതൃത്വം നൽകും.
തുടർന്ന് നടക്കുന്ന സമാപന സംഗമം സയ്യിദ് സുഹൈൽ അസ്സഖാഫിന്റെ അധ്യക്ഷതയിൽ മുസ്തഫ ദാരിമി കടാങ്കോട് ഉദ്ഘാടനം ചെയ്യും. പ്രമുഖ പണ്ഡിതൻ പേരോട് അബ്ദുൽ റഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. അബ്ദുസ്സമദ് ബാഖവി വേശാല, പി.ടി അശ്റഫ് സഖാഫി പള്ളിപ്പറമ്പ്, പി.കെ അബ്ദുൽ റഹ്മാൻ മാസ്റ്റർ, അംജദ് മാസ്റ്റർ, ബശീർ അർശദി ആറളം, ആർ ആദം ഹാജി, പി.കെ അബ്ദുൽ ഗഫൂർ, ഗ്രാമ പഞ്ചായത്ത് മെമ്പർ നൂറുദ്ദീൻ എ.പി, മിദ് ലാജ് സഖാഫി, ഉമർ സഖാഫി ഉറുമ്പിയിൽ, അഹ്മദ് സഖാഫി, അഫ്സൽ അമാനി മയ്യിൽ എന്നിവർ സംബന്ധിക്കും. അബ്ദുൽ റശീദ് ദാരിമി സ്വാഗതവും ഉവൈസ് ആർ നന്ദിയും പറയും. രാത്രി 10 മണിക്ക് നടക്കുന്ന വിപുലമായ അന്നദാനത്തോടുകൂടി ഈ വർഷത്തെ ആണ്ട് നേർച്ച സമാപിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

