കമ്പിൽ: കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പീസിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഹജ്ജിന് പോകുന്നവരുടെ സംഗമവും പ്രാർത്ഥനാ സദസ്സും നാളെ (ഏപ്രിൽ 21, ചൊവ്വാഴ്ച) സംഘടിപ്പിക്കും. വൈകീട്ട് 4 മണിക്ക് പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സൗധത്തിലാണ് പരിപാടി നടക്കുന്നത്.
പന്ന്യങ്കണ്ടി മഹല്ല് ഖത്തീബ് മുഹമ്മദ് അൽ അസ്ഹരി ചടങ്ങിൽ മുഖ്യാതിഥിയാവും. നാറാത്ത്, കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ നിന്നും ഈ വർഷം പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുറപ്പെടുന്ന വിശ്വാസികൾ ഈ സംഗമത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

