റോഡിലെ കുഴികൾ അടിയന്തരമായി അടയ്ക്കണം; യാത്രാ സുരക്ഷ ഉറപ്പാക്കാൻ അധികാരികൾ തയ്യാറാകണമെന്ന് നിസാർ കാട്ടാമ്പള്ളി

Kannadiparamba online news

കാട്ടാമ്പള്ളി: ജലം, ഗ്യാസ്, കേബിൾ തുടങ്ങിയ അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങളുടെ ഭാഗമായി റോഡുകളിൽ എടുക്കുന്ന കുഴികൾ സമയബന്ധിതമായി അറ്റകുറ്റപ്പണികൾ നടത്തി പൂർവ്വസ്ഥിതിയിലാക്കണമെന്ന് എസ്.ഡി.പി.ഐ ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് നിസാർ കാട്ടാമ്പള്ളി ആവശ്യപ്പെട്ടു.

ഇത്തരം അനാസ്ഥകൾ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത്. അതിനാൽ അധികാരികൾ ഈ വിഷയത്തിൽ അടിയന്തര ശ്രദ്ധ ചെലുത്തണം. യാത്ര ക്ലേശരഹിതവും സുരക്ഷിതവുമാക്കാൻ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കണം. സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി ജനങ്ങളും സർക്കാരും ഒരുപോലെ ഉത്തരവാദിത്വബോധത്തോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രഭാത സവാരിക്കിടെ റോഡിലെ കുഴികൾ സ്വന്തമായി അടയ്ക്കുന്നതിനിടെയാണ് ഈ വിഷയത്തിന്റെ ഗൗരവം അദ്ദേഹം നാട്ടുകാരുമായി പങ്കുവെച്ചത്. വാഹനാപകടങ്ങൾ ഒഴിവാക്കുന്നതിനായി ഓരോ പൗരനും പരമാവധി ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!