കൂത്തുപറമ്പ്: പെരളശ്ശേരിയിൽ വെച്ച് കെ.എസ്.ആർ.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. കോട്ടയം തള്ളോട് വള്ളിൽ ഹൗസിൽ എം. സുജിന (42) ആണ് മരിച്ചത്. കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ ജീവനക്കാരിയാണ് മരിച്ച സുജിന.
സ്കൂട്ടറിൽ സുജിനയ്‌ക്കൊപ്പം ഉണ്ടായിരുന്ന പാനുണ്ട റോഡിലെ വാടക വീട്ടിൽ താമസിക്കുന്ന എം. ബിന്ദുവിനും (48) അപകടത്തിൽ പരിക്കേറ്റു. ഇവരും മിംസ് ആശുപത്രിയിലെ ജീവനക്കാരിയാണ്. പരിക്കേറ്റ ബിന്ദുവിനെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകുന്നേരം ഇരുവരും ഒന്നിച്ച് ജോലിക്ക് പോകുന്നതിനിടെയായിരുന്നു അപകടം. കൂത്തുപറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ഇവർ സഞ്ചരിച്ച സ്കൂട്ടറുമായി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുജിനയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗുഡ്സ് ഓട്ടോ ഡ്രൈവറായ പി. രാജീവനാണ് സുജിനയുടെ ഭർത്താവ്. മക്കൾ: ആഷിത്ത് രാജ്, ആഷിൽ രാജ് (ഗൾഫ്). മാലൂർ കുരുമ്പോളിയിലെ മമ്മത്ത് വസന്തൻ – മൂര്യൻ നളിനി ദമ്പതികളുടെ മകളാണ്. സഹോദരൻ: സുമേഷ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

