കണ്ണൂർ: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായ എളയാവൂർ സി.എച്ച് സെന്ററിന്റെ പുതിയ ആംബുലൻസ് നാടിനു സമർപ്പിച്ചു. കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ ആണ് ആംബുലൻസിന്റെ സമർപ്പണ കർമ്മം നിർവഹിച്ചത്. എസ്. അബ്ദുൽ സലാം സ്പോൺസർ ചെയ്ത ഈ വാഹനം സി.എച്ച് സെന്ററിന്റെ അഞ്ചാമത്തെ ആംബുലൻസാണ്.
ചടങ്ങിൽ സി.എച്ച് സെന്റർ ചെയർമാൻ സി.എച്ച്. മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന സൗഹൃദസംഗമം കണ്ണൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. ഹബീബ് അസ്ഹരി പ്രാർഥനയ്ക്ക് നേതൃത്വം നൽകി. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എൻ.കെ. റഫീഖ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.
സതീശൻ ബാവുക്കൻ, എൻ.ടി. സുധീന്ദ്രൻ, പി.പി. വത്സലൻ, എം.വി. രമേശൻ, പി.കെ. മുഹമ്മദ് തയൂബ്, ഡി.വി. മുഹമ്മദ് ആശിഖ്, വളപട്ടണം എ.എസ്.ഐ സി.കെ. സുജിത്, അസ്ലം പാറേത്ത്, ബിസ്മില്ലാ ബീവി, സുബൈർ കിച്ചിരി, മുർഷിദ് അതിരകം, റസാഖ് അൽ വസൽ, ടി.പി. അബ്ദുൽ ഖാദർ, എം.പി. നുറുദ്ദീൻ, ഇബ്രാഹിം വേശാല, പി.പി. സുബൈർ, പി.സി. അബ്ദുൽ ഖാദർ, കെ.കെ. ഫൈസൽ, കെ.എം. ഷംസുദ്ദീൻ, കെ.വി. മുഹമ്മദ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

