കണ്ണൂർ : എടക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2026-2027 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതികൾക്ക് രൂപം നൽകുന്നതിനായി ബ്ലോക്ക് തല ഗ്രാമസഭ സംഘടിപ്പിച്ചു. ഇന്ന് രാവിലെ 10 മണിക്ക് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന യോഗം കണ്ണൂർ ജില്ലാ പഞ്ചായത്ത് ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷൻ ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിജു അധ്യക്ഷത വഹിച്ചു. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ച് ഗ്രാമസഭയിൽ വിശദമായ ചർച്ചകൾ നടന്നു. ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷൻ കെ.വി. ദിലീപ് കുമാർ പദ്ധതി രൂപീകരണത്തെക്കുറിച്ച് വിശദീകരിച്ചു.
വൈസ് പ്രസിഡന്റ് ഇ. ബിന്ദു, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ഹാരിസ് പടന്നോട്ട്, പി.കെ. പത്മജ, ശ്രീധരൻ സംഘമിത്ര എന്നിവരും വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി. സുനീഷ് (പെരളശ്ശേരി), സി.കെ. റസീന (മുണ്ടേരി), ടി.വി. ഷമീമ (കൊളച്ചേരി), ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ഒ.സി. ബിന്ദു, മുസ്തഫ കൊടിപ്പൊയിൽ എന്നിവരും സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.വി. പ്രസീത സ്വാഗതവും ജനറൽ എക്സ്റ്റൻഷൻ ഓഫീസർ എ. ശ്രീരാജ് നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

