കണ്ണൂർ: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും മൊബൈൽ ഫോണിലൂടെ കാണുകയും കൈമാറുകയും ചെയ്ത സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കക്കാട്ടെ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന അസം ബർപേട്ട കാഡോം സ്വദേശി അമിനുൾ ഹഖിനെ (22) ആണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്.
ടൗൺ സ്റ്റേഷൻ ഇൻസ്‌പെക്ടർ പി.എ. ബിനു മോഹന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രതിയുടെ ഫോൺ വിശദമായി പരിശോധിച്ചതിൽ നിരവധി കുട്ടികളുടെ നഗ്നദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് പോക്‌സോ നിയമപ്രകാരവും ഐ.ടി ആക്ട് പ്രകാരവും കേസെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കുട്ടികൾക്കെതിരെയുള്ള ഓൺലൈൻ അതിക്രമങ്ങൾ തടയാൻ പോലീസ് നടത്തുന്ന കർശന പരിശോധനയുടെ ഭാഗമായാണ് അറസ്റ്റ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

