ഓപ്പറേഷൻ പി-ഹണ്ട്: കണ്ണൂർ ജില്ലയിൽ വ്യാപക റെയ്ഡ്; കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച നിരവധി പേർ പിടിയിൽ

Kannadiparamba online news
Screenshot

കണ്ണൂർ : പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്ന ഫോട്ടോയും വീഡിയോയും കാണുകയും കൈമാറ്റം ചെയ്യുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് സൈബർ സെല്ലിൻ്റെ നിർദേശപ്രകാരംപോലീസ് നടത്തിയ വ്യാപക റെയ്ഡിൽ നിരവധി പേർ പിടിയിൽ. ഉളിക്കലിൽ കയനി സ്വദേശിയായ 25 കാരനെയും കരുമാങ്കയത്തെ 17 കാരനെയും കുടിയാന്മല ന്യൂ നടുവിലെ 64കാരനെയും കണ്ണൂർ സിറ്റി നീർച്ചാലിലെ 50 കാരനെയും ചക്കരക്കൽ വണ്ടിക്കാരൻ പീടിക സ്വദേശിനിയായ മാതാവിൻ്റെ പേരിലുള്ളഫോണും ലാപ്ടോപ്പും ഉപയോഗിച്ച് അശ്ലീല വീഡിയോകൾ കൈമാറ്റം ചെയ്ത19കാരനെയും വാരം വലിയന്നൂരിലെ 20 കാരനെയും മഞ്ചേശ്വരം കുഞ്ചത്തൂരിലെ 21കാരനെയും കരിമ്പു വളപ്പിലെ 18 കാരനെയുംഉ പ്പള കൊടിബയലിലെ 36 കാരനെയും മാടായി സി എസ് ഐ ചർച്ചിന് സമീപത്തെ യുവാവിനെയും പെരിങ്ങോത്ത് തവിടിശേരിയിലെ ചെങ്കൽ പണയിൽ ജോലി ചെയ്യുന്ന ആസാം സ്വദേശിയായ 48 കാരനെയും എടക്കാട് സ്വദേശിയായ 40കാരനെയും വളപട്ടണം പാലോട്ട് വയലിലെ 19കാരനെ യും അരോളി മാങ്കടവിലെ 22 കാരനെയും ചിറക്കൽ പനങ്കാവിലെ 25 കാരനെയും പിടികൂടിയ പോലീസ് സംഘം ഫോണുകൾ പിടിച്ചെടുത്തു. കേസെടുത്ത പോലീസ് ഫോണുകൾ സൈബർ സെല്ലിലേക്ക് പരിശോധനക്ക് കൈമാറി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!