പറശ്ശിനിക്കടവ്: പറശിനിക്കടവിലെലോഡ്ജിൽ മധ്യവയസ്ക്കയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, കൊലപ്പെടുത്തിയതാന്ന് സംശയിക്കപ്പെടുന്ന ആൺ സുഹൃത്തിനെ മാട്ടൂലിൽ ജസീന്തക്ക് സമീപം തെങ്ങിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കണ്ണപുരം അയ്യോത്ത് സ്വദേശി കടേൽപറമ്പിൽ വീട്ടിൽ കെ.പി.വിജയനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
പറശിനിക്കടവ് സമ്മർലാന്റ് ഇൻ ലോഡ്ജിലെ 602-ാം നമ്പർ മുറിയിൽ മരണപ്പെട്ട സീമയുടെ കൂടെയുണ്ടായിരുന്ന അയൽക്കാരനാണ് വിജയൻ.
അയ്യോത്തെ സീമയുടെ ഇവരുടെ അയൽവാസിയാണ്.
ഇന്നലെ (ഫിബ്രവരി 4 ന്) ഉച്ചക്ക് 12.50 നാണ് ഇരുവരും ചേർന്ന് പറശിനിക്കടവിലെ ലോഡ്ജിൽ മുറിയെടുത്തത്.
വൈകുന്നേരം ആറോടെ വിജയൻ മുറി പൂട്ടി പുറത്തേക്ക് പോയി.
ഇയാൾ തിരിച്ചുവരാത്തതിനെ തുടർന്നാണ് ലോഡ്ജ് അധികൃതർ പോലീസിനെ വിളിച്ചത്.
മുട്ടിൽ സ്വദേശിനിയായ സീമയുടെ ഭർത്താവ് സുരേഷ് രണ്ട് വർഷം മുമ്പ് മരണപ്പെട്ടിരുന്നു.
ആദിത്ത് ശ്രീലക്ഷ്മി എന്നിവരാണ് മക്കൾ. മൽസ്യതൊഴിലാളിയാണ് തൂങ്ങിമരിച്ച വിജയൻ.
ഭാര്യ: രാജി.
രണ്ട് പെൺമക്കളുണ്ട്.
സീമയുടെ മൃതദേഹം
തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി.
പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

