നാറാത്ത്: നാറാത്ത് ഗ്രാമപഞ്ചായത്തിന്റെ 2026-27 വർഷത്തെ വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ഫെബ്രുവരി 5 വ്യാഴാഴ്ച നടക്കും. രാവിലെ 10 മണി മുതൽ നാറാത്ത് മുച്ചിലോട്ട് കാവ് ഓഡിറ്റോറിയത്തിലാണ് യോഗം ചേരുന്നത്.
നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. റഹ്മത്ത് യോഗം ഉദ്ഘാടനം ചെയ്യും. പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളിലും പദ്ധതി ആസൂത്രണത്തിലും പൊതുജനങ്ങളുടെയും വിവിധ മേഖലകളിലെ വിദഗ്ധരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനാണ് വർക്കിംഗ് ഗ്രൂപ്പ് യോഗം വിളിച്ചുചേർക്കുന്നത്.
പഞ്ചായത്തിന്റെ അടുത്ത സാമ്പത്തിക വർഷത്തെ വികസന മുൻഗണനകൾ നിശ്ചയിക്കുന്നതിനും പുതിയ പദ്ധതികൾ നിർദ്ദേശിക്കുന്നതിനും ഈ യോഗം പ്രധാന പങ്കുവഹിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

