വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനം ഇന്ന് പയ്യന്നൂരിൽ, വൻ പോലീസ് സുരക്ഷ

Kannadiparamba online news

പയ്യന്നൂർ: സി.പി.എമ്മിനെ പിടിച്ചുലച്ച പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് പുറത്തുകൊണ്ടുവന്ന വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം ഇന്ന് പ്രകാശനം ചെയ്യും. ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന തലക്കെട്ടിലുള്ള പുസ്തകം വൈകിട്ട് നാലുമണിക്ക് പയ്യന്നൂർ ഗാന്ധി പാർക്കിൽ വെച്ചാണ് പ്രകാശനം ചെയ്യുന്നത്. ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയതിന് പിന്നാലെ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട വി. കുഞ്ഞികൃഷ്ണന്റെ തുറന്നുപറച്ചിലുകൾ പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് കരുതുന്നത്.

സി.പി.എം പ്രവർത്തകർ ചടങ്ങ് തടസ്സപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കാണിച്ച് കുഞ്ഞികൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ചടങ്ങിൽ വൻ പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സി.പി.എം സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ കുഞ്ഞികൃഷ്ണനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉയർത്തിയിരുന്നു. പുസ്തക പ്രകാശന ചടങ്ങിൽ കൂടുതൽ പാർട്ടി രഹസ്യങ്ങൾ വെളിപ്പെടുത്തിയേക്കുമെന്ന സൂചനകൾ നിലനിൽക്കെ, ഇത് സി.പി.എമ്മിന് രാഷ്ട്രീയമായി വലിയ വെല്ലുവിളിയാകുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!