കണ്ണൂർ:റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്നും രണ്ടു കിലോകഞ്ചാവുപിടി കൂടി.
കണ്ണൂർ എക്‌സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ ഷാജിയും കണ്ണൂർ ഐ.ബിയും ആർപിഎഫുമായി
നടത്തിയ സംയുക്ത പരിശോധനയിൽ കണ്ണൂർ താഴെ ചൊവ്വസൗത്ത് റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ് ഫോം രണ്ടിന് സമീപം വെച്ച് 2.002 കിലോഗ്രാം കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ കെ. അനുശ്രീ, ഗ്രേഡ് അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ മാരായ ഷജിത്ത് .കെ. വിനോദ്കുമാർ. സി., സിവിൽ എക്സൈസ് ഓഫീസർ.ശരത്. പി. ടി., അസി:ഇൻസ്‌പെക്ടർ ഡ്രൈവർ (gr)ഇസ്മായിൽ. കെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് സബ്ഇൻസ്പെക്ടർ കെ.എം.സുനിൽകുമാർ. ,ആർ.പി.എഫ്.കോ ൺസ്റ്റബിൾ രഘുനാഥ്.കെ. കെ.എന്നിവരും ഉണ്ടായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

