പേരാവൂർ: മരം മുറിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മധ്യവയസ്‌കൻ മരിച്ചു. പേരാവൂർ പെരുമ്പുന്ന സ്വദേശി കൊട്ടുപ്പള്ളിയിൽ പൗലോസ് (38) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ കേളകം പൊയ്യമല കാടായം കവലയിൽ വെച്ചായിരുന്നു അപകടം.
മരം മുറിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി തടി പൗലോസിന്റെ ദേഹത്ത് വീഴുകയായിരുന്നു. ഉടൻതന്നെ സഹപ്രവർത്തകർ പേരാവൂരിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പേരാവൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

