യുവതി മരിച്ചു ചികിത്സാ പിഴവെന്ന് പരാതി

Kannadiparamba online news
Screenshot

തളിപ്പറമ്പ് : മംഗലാപുരത്തെ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു ശേഷം ചികിത്സയിലായിരുന്ന യുവതി മരിച്ചു. തളിപ്പറമ്പ് മന്നയിലെ ആയൂർ വേദചികിത്സാലയ സ്ഥാപനത്തിലെ റിസപ്ഷനിസ്റ്റ് തലോറയിലെ
വി വി ജീജ (38) യാണ് മരണപ്പെട്ടത്.
അസുഖത്തെ തുടർന്ന് മംഗലാപുരം ഫാദർ മുള്ളേർസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അമ്മ : രോഹിണി (ചുഴലി ),
അച്ഛൻ പരേതനായലക്ഷ്മണൻ .
ഭർത്താവ് : വി. വിനോദ് (ഓട്ടോ ഡ്രൈവർ തളിപ്പറമ്പ്)
മകൻ : ദേവനന്ദ്
(മൂത്തേടത്ത് ഹൈസ്കൂൾ പത്താം തരം വിദ്യാർത്ഥി). യുവതിയുടെ മരണത്തിൽ ചികിത്സ പിഴവുണ്ടെന്ന് സംശയിക്കുന്നതായികാണിച്ച് ഭർത്താവ് വി. വിനോദ് തളിപ്പറമ്പ് പോലീസിൽ പരാതി നൽകി. ഈ മാസം 21 ന് ആണ് യുവതിയെ ഗർഭാശയ സംബന്ധമായ അസുഖത്തെ തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. 23 നു യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതായി ബന്ധുക്കൾ പറയുന്നു. ചികിത്സക്കിടെ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. തളിപ്പറമ്പ് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!