കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട; അരക്കിലോ ഹാഷിഷ് ഓയിലുമായി മൊത്തവിതരണക്കാരൻ പിടിയിൽ

Kannadiparamba online news
Screenshot

കണ്ണൂർ:അര കിലോ കിലോഗ്രാം ഹാഷിഷ് ഓയിലുമായി മൊത്ത വിതരണക്കാരനായതൃശൂർ സ്വദേശി കണ്ണൂരിൽ പിടിയിൽ. തൃശൂർ സ്വദേശി സി.എസ്. നിജിലിനെ (20)യാണ്
എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. അബ്ദുൾ അഷ്‌റഷിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്ത ത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ ബസ്റ്റാൻ്റിൽ നടത്തിയ പരിശോധനയിലാണ് 500 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടിയത്.
എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളയ ഗണേഷ് ബാബു പി വി ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതിയെ കണ്ടുപിടിക്കുന്നതിനു കേരള എടി എസ്സിൻ്റെ സഹായം ലഭിച്ചിരുന്നു.
കണ്ണൂർ ഭാഗത്തേക്ക് മൊത്തമായും ഹാഷിഷ് ഓയിൽ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായത്. പരിശോധനയിൽ
അസിസ്റ്റന്റ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ അബ്ദുൽ നാസർ ആർ പി, പി,അനിൽകുമാർ പി കെ,പ്രമോദ് പി, അജിത്ത് സി. പ്രിവൻറ്റീവ് ഓഫീസർ (ഗ്രേഡ്) ഉമേഷ്‌ കെ, സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി വി, ശ്യാം രാജ് എം വി, സുജേഷ് എം വി സായൂജ് വി കെ, സനൽ, വനിത സിവിൽ എക്‌സൈസ് ഓഫിസർ സീമ എന്നിവരും ഉണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!