പയ്യന്നൂർ: പയ്യന്നൂരിൽ കോൺഗ്രസ്, ബിജെപി പ്രതിഷേധ പ്രകടനങ്ങൾക്ക് നേരെ സി.പി.എം അക്രമം. സംഘർഷത്തിൽ ഇരു പാർട്ടികളിലും പെട്ട നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ഇന്ന് (ശനിയാഴ്ച) വൈകുന്നേരം 5.45-നും 6.30-നും ഇടയിലാണ് സംഭവം നടന്നത്.
പയ്യന്നൂർ സെൻട്രൽ ബസാറിൽ വെച്ചാണ് സംഘർഷമുണ്ടായത്. കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനം സെൻട്രൽ ബസാറിൽ എത്തിയപ്പോൾ സംഘടിച്ചെത്തിയ സി.പി.എം പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ഇതിന് പിന്നാലെ പ്രകടനം നടത്തിയ ബിജെപി പ്രവർത്തകർക്ക് നേരെയും സി.പി.എം പ്രവർത്തകർ അക്രമം അഴിച്ചുവിട്ടു.
പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകരെ പയ്യന്നൂർ പ്രിയദർശിനി ആശുപത്രിയിലും, ബിജെപി പ്രവർത്തകരെ പയ്യന്നൂർ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രദേശത്ത് കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് പയ്യന്നൂർ ടൗണിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

