കണ്ണൂർ: വി. കുഞ്ഞികൃഷ്ണന്റേത് വിഭാഗീയ ലക്ഷ്യം; ആരോപണങ്ങൾ തള്ളി സി.പി.ഐ.എം ജില്ലാ സെക്രട്ടറി

Kannadiparamba online news
Screenshot

കണ്ണൂർ: പയ്യന്നൂരിലെ പാർട്ടി ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് വി. കുഞ്ഞികൃഷ്ണൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖം തികച്ചും വാസ്തവവിരുദ്ധമാണെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി പ്രസ്താവനയിൽ അറിയിച്ചു. വർഷങ്ങൾക്ക് മുൻപ് പാർട്ടി ചർച്ച ചെയ്ത് തീരുമാനമെടുത്ത കാര്യങ്ങൾ വീണ്ടും ഉന്നയിക്കുന്നത് രാഷ്ട്രീയ ശത്രുക്കൾക്ക് ആയുധം നൽകാനാണെന്നും പാർട്ടി വ്യക്തമാക്കി.

പ്രസ്താവനയിലെ പ്രധാന കാര്യങ്ങൾ:

• ധനാപഹരണം നടന്നിട്ടില്ല: സമയബന്ധിതമായി കണക്ക് അവതരിപ്പിക്കുന്നതിൽ വീഴ്ചയുണ്ടായതല്ലാതെ വ്യക്തിപരമായ ധനാപഹരണം നടന്നിട്ടില്ലെന്ന് പാർട്ടി കമ്മീഷൻ റിപ്പോർട്ട് നൽകിയതാണ്. ഇത് ജില്ലാ കമ്മിറ്റി അംഗീകരിച്ചതുമാണ്.

• നടപടികൾ പൂർത്തിയായതാണ്: 2021-ൽ ഉയർന്ന ആക്ഷേപങ്ങളിൽ സംഘടനാനടപടികൾ സ്വീകരിച്ചതാണ്. ഈ ചർച്ചകളിലും തീരുമാനങ്ങളിലും വി. കുഞ്ഞികൃഷ്ണനും പങ്കാളിയായിരുന്നു.

• തെറ്റുപറ്റിയെന്ന് സമ്മതിച്ചതാണ്: വിഭാഗീയ ലക്ഷ്യങ്ങളോടെ ആരോപണം ഉന്നയിച്ചതിന് അച്ചടക്ക നടപടി നേരിട്ടപ്പോൾ, എട്ട് മാസം മുൻപ് ജില്ലാ കമ്മിറ്റി യോഗത്തിൽ തനിക്ക് തെറ്റുപറ്റിയെന്ന് കുഞ്ഞികൃഷ്ണൻ തുറന്നു പറഞ്ഞതാണ്.

• കോടാലിക്കൈയായി മാറുന്നു: തിരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തിൽ പാർട്ടിയെ ഇകഴ്ത്തിക്കാട്ടാൻ മാധ്യമങ്ങളുടെയും രാഷ്ട്രീയ എതിരാളികളുടെയും കോടാലിക്കൈയായി മാറുന്ന കുഞ്ഞികൃഷ്ണന്റെ നടപടി അംഗീകരിക്കാനാവില്ല.

പാർട്ടിയെ ബഹുജന മധ്യത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന വി. കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളയുന്നതായി ജില്ലാ സെക്രട്ടറി അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!