യുവാവിനു കുത്തേറ്റു; ഫോൺ നമ്പർ ചോദിച്ചെത്തി കത്തിയെടുത്തു കുത്തി, യുവാവ് തീവ്രപരിചരണ വിഭാഗത്തിൽ

Kannadiparamba online news
Screenshot

പഴയങ്ങാടി: മാട്ടൂലിൽ യുവാവിനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. മാട്ടൂൽ നോർത്ത് സിദ്ദീഖാബാദ് സ്വദേശി ഹിബദുള്ള (34) ക്കാണ് കുത്തേറ്റത്. മാട്ടൂൽ നോർത്ത് കാവിലെ പറമ്പ് സ്വദേശി സി.കെ. റസാഖ് (24) ആണ് അക്രമം നടത്തിയത്.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. റോഡരികിൽ നിൽക്കുകയായിരുന്ന ഹിബദുള്ളയുടെ അടുത്തെത്തിയ റസാഖ് ഫോൺ നമ്പർ ആവശ്യപ്പെടുകയായിരുന്നു. ഹിബദുള്ള നമ്പർ പറഞ്ഞു കൊടുക്കുന്നതിനിടയിൽ കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് പ്രതി കുത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഹിബദുള്ളയെ ഉടൻ തന്നെ നാട്ടുകാർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അക്രമത്തിന് ശേഷം പ്രതി റസാഖ് ഓടി രക്ഷപ്പെട്ടു. പഴയങ്ങാടി പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!