ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സാ സഹായം തേടുന്നതിനിടെ നാറാത്ത് സ്വദേശി മധുസൂദനൻ യാത്രയായി; തണൽ നഷ്ടപ്പെട്ട് കാഴ്ചയില്ലാത്ത അമ്മയും സഹോദരിമാരും

Kannadiparamba online news
Screenshot

നാറാത്ത്: ഒരു നാട് മുഴുവൻ പ്രാർത്ഥനയോടെ കാത്തിരുന്നിട്ടും മധുസൂദനൻ മടങ്ങിയില്ല. പുതിയതെരുവിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാറാത്ത് ആലിങ്കീഴിൽ കാട്ടുവാടി സ്വദേശി മധുസൂദനൻ (45) അന്തരിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്.


കഴിഞ്ഞ ഡിസംബർ 21-നായിരുന്നു മധുസൂദനൻ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന മധുസൂദനന്റെ ചികിത്സയ്ക്കായി വലിയൊരു തുക ആവശ്യമായിരുന്നതിനാൽ നാട് ചികിത്സാ സഹായം തേടി രംഗത്തിറങ്ങിയിരുന്നു. കാഴ്ചയില്ലാത്ത അമ്മയും സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു ഇദ്ദേഹം. ഈ കുടുംബത്തെ സഹായിക്കാനായി കണ്ണാടിപ്പറമ്പ് ഓൺലൈൻ നേരത്തെ വാർത്ത നൽകിയിരുന്നു. എന്നാൽ ചികിത്സാ സഹായത്തിനായുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് മധുസൂദനൻ ലോകത്തോട് വിടപറഞ്ഞത്.

പരേതനായ കണ്ണന്റെയും അമ്മാളുവിന്റെയും മകനാണ്.

സഹോദരങ്ങൾ: രാജിനി, ഷൈനി, മഞ്ജു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!