മൂന്ന് കാറുകൾ കൂട്ടിയിടിച്ചു അപകടം

Kannadiparamba online news
Screenshot

കണ്ണൂർ: കാടാച്ചിറ കടമ്പൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ചു അപകടം. ഇന്ന് (വെള്ളിയാഴ്ച്ച) പകൽ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരുക്കില്ല.

അപകടം നടന്നത് ഇങ്ങനെ:

കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന വാഗനർ, ഇന്നോവ എന്നീ വാഹനങ്ങളിൽ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു. സമീപത്തെ കാർ വാഷിങ്ങ് സെന്ററിൽ നിന്നും വാഷ് കഴിഞ്ഞിറങ്ങി കാടാച്ചിറ ഭാഗത്തേക്ക് പോവുകയായിരുന്ന ബലേനൊ കാറാണ് മറ്റ് രണ്ട് വാഹനങ്ങളിലും ഇടിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

അപകടത്തെത്തുടർന്ന് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആർക്കും പരിക്കേൽക്കാത്തത് വലിയ ആശ്വാസമായി. അപകടത്തെത്തുടർന്ന് റോഡിൽ അല്പസമയം ഗതാഗത തടസ്സമുണ്ടായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!