വളപട്ടണം: വളപട്ടണം ടൗൺ സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന എ.കെ. കുഞ്ഞി മായൻ ഹാജി സ്മാരക സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനമത്സരത്തിൽ ഷൂട്ടേഴ്സ് പടന്ന വിജയിച്ചു. മമ്മാസ് കാറ്ററിങ് ജിംഖാന പള്ളിപ്പറമ്പ് ക്ലബിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് പടന്ന ആദ്യ വിജയം സ്വന്തമാക്കിയത്.
ഉദ്ഘാടനം:
കെ.വി. സുമേഷ് എം.എൽ.എ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. വളപട്ടണം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ.സി. ജംഷീറ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സാന്നിധ്യം:
ജില്ലാ പഞ്ചായത്തംഗം കെ.വി. ഷക്കീൽ, ടൂർണമെന്റ് കമ്മിറ്റി സെക്രട്ടറി എളയടത്ത് അഷറഫ്, അബ്ദുൾ മജീദ് ഹാജി, സെവൻസ് ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികളായ എം. സുമേഷ്, എം.എ. ലത്തീഫ്, വളപട്ടണം ഗ്രാമപ്പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഇന്ന് (വെള്ളിയാഴ്ച) മത്സരമില്ലെന്ന് സംഘാടകർ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

