നാറാത്ത്: ശബരിമലയിലെ സ്വർണ്ണകൊള്ളയിൽ സിപിഎം നേതാക്കളെ സംരക്ഷിക്കുന്ന സർക്കാർ നിലപാടിനെതിരെ മകരവിളക്ക് ദിനത്തിൽ യൂത്ത് കോൺഗ്രസ് നാറാത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി ആലിൻകീഴിൽ വെച്ച് ‘ശബരിമല സംരക്ഷണ ജ്യോതി’ തെളിയിച്ചു.
യൂത്ത് കോൺഗ്രസ് അഴീക്കോട് ബ്ലോക്ക് പ്രസിഡന്റ് നികേത് നാറാത്ത് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് സജേഷ് കല്ലേൻ അധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ആഷിത്ത് അശോകൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിഷിജ കെ., നൗഫൽ നാറാത്ത്, മുഹമ്മദ് അമീൻ, രാഹുൽ എ. തുടങ്ങിയവർ സംസാരിച്ചു.
റനീഷ് കെ., ആബിദ്, അശ്വതി പി.വി., സ്മിഷ് കെ. തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ശബരിമലയുടെ ആചാരങ്ങളും സമ്പത്തും സംരക്ഷിക്കപ്പെടണമെന്ന മുദ്രാവാക്യമുയർത്തിയാണ് യൂത്ത് കോൺഗ്രസ് ഈ ദീപം തെളിയിക്കൽ സംഘടിപ്പിച്ചത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

