കണ്ണൂർ: പൊലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട സി.പി.എം കൗൺസിലർ വി.കെ. നിഷാദിന്റെ പരോൾ സർക്കാർ വീണ്ടും നീട്ടി നൽകി. 15 ദിവസത്തേക്കാണ് പരോൾ നീട്ടിയത്. ഇതോടെ ഈ മാസം 26 വരെ നിഷാദിന് പുറത്ത് തുടരാം.
കഴിഞ്ഞ മാസം 25-നാണ് നിഷാദിനെ കോടതി ശിക്ഷിച്ചത്. എന്നാൽ, ശിക്ഷിക്കപ്പെട്ട ശേഷം ഒരു മാസം മാത്രമാണ് അദ്ദേഹം ജയിലിൽ കഴിഞ്ഞത്. ഇപ്പോൾ മൂന്നാം തവണയാണ് നിഷാദിന്റെ പരോൾ നീട്ടി നൽകുന്നത്. ഇതോടെ ആകെ ഒരു മാസത്തോളം പരോൾ ആനുകൂല്യം ഇദ്ദേഹത്തിന് ലഭിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

