കണ്ണൂരിൽ ശബരിമല സംരക്ഷണജ്യോതി തെളിയിച്ചു; ഉദ്ഘാടനം വിജിൽ മോഹനൻ നിർവ്വഹിച്ചു

Kannadiparamba online news

കണ്ണൂർ: മകരജ്യോതി തെളിയുന്ന പുണ്യദിനത്തിൽ, ശബരിമലയുടെ ആചാരസംരക്ഷണത്തിനായി യൂത്ത് കോൺഗ്രസ് കണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘ശബരിമല സംരക്ഷണജ്യോതി’ തെളിയിച്ചു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കേരളത്തിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായാണ് കണ്ണൂരിലും ദീപം തെളിയിച്ചത്.

മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റിബിൻ സി.എച്ചിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ ദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് വരുൺ എം.കെ. മുഖ്യപ്രഭാഷണം നടത്തി.

പരിപാടിയിൽ ജില്ലാ സെക്രട്ടറി സുബീഷ് മരക്കാർ കണ്ടി, അക്ഷയ് കോവിലകം, അമ്പിളി, നിവേദ്, ആനന്ദ് തെക്കി തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. ശബരിമലയുടെ പവിത്രതയും ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് പ്രവർത്തകർ ഈ സംരക്ഷണജ്യോതി തെളിയിച്ചത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!