പാപ്പിനിശ്ശേരിയിൽ മാരക മയക്കുമരുന്നുമായി യുവതി പിടിയിൽ

Kannadiparamba online news
Screenshot

കണ്ണൂർ: ജില്ലയിലെ പാപ്പിനിശ്ശേരിയിൽ മാരക മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവതി എക്സൈസ് പിടിയിലായി. അഞ്ചാംപീടിക ഷിൽന നിവാസിൽ എ. ഷിൽന (32) ആണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 0.459 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്തു.

പാപ്പിനിശ്ശേരി എക്സ്സൈസ് ഇൻസ്പെക്ടർ ഇ. വൈ. ജസീറലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പാപ്പിനിശ്ശേരി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് യുവതി മയക്കുമരുന്നുമായി കുടുങ്ങിയത്.

എക്സൈസ് സംഘം:

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ജോർജ് ഫെർണാണ്ടസ്, പ്രിവന്റീവ് ഓഫീസർമാരായ വി.പി. ശ്രീകുമാർ, പങ്കജാക്ഷൻ, രജിരാഗ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ജിഷ, ഷൈമ എന്നിവരും റെയ്ഡിൽ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കും. ലഹരി മരുന്നിന്റെ ഉറവിടത്തെക്കുറിച്ച് എക്സൈസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!