മീറ്റിങ്ങിനിടെ കുഴഞ്ഞുവീണ റിട്ട. അധ്യാപകൻ മരിച്ചു

Kannadiparamba online news
Screenshot

കൂടാളി: കൂടാളി മണ്ഡലം കോൺഗ്രസ് ഓഫീസിൽ കെ.എസ്.എസ്.പി.എ (KSSPA) മീറ്റിംഗിൽ പങ്കെടുത്തുകൊണ്ടിരിക്കെ റിട്ട. അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു. താറ്റ്യാട്ടെ പി. ആനന്ദൻ (57) ആണ് അന്തരിച്ചത്. മാസന്തര മീറ്റിംഗിലും പുതിയ അംഗങ്ങൾക്കുള്ള അനുമോദന ചടങ്ങിലും സംസാരിക്കവെയായിരുന്നു അന്ത്യം. ഉടൻ തന്നെ കൂടാളി ഗവ. ആശുപത്രിയിലും പിന്നീട് ചാല മിംസിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് കഴിഞ്ഞ വർഷമാണ് ഇദ്ദേഹം വിരമിച്ചത്. പരേതനായ സി.എച്ച്. കൃഷ്ണൻ വൈദ്യരുടെയും യശോദയുടെയും മകനാണ്.

• ഭാര്യ: ഷൈന.

• മക്കൾ: കൃഷ്ണജ്യോതിസ്, ദേവതീർഥ.

• സഹോദരങ്ങൾ: ഉത്തമൻ (റിട്ട. അധ്യാപകൻ, കുറുവ യു.പി സ്കൂൾ), ലളിത (ഏച്ചൂർ), ശീതള (വയനാട്), അജിത്‌കുമാർ, പരേതനായ ലക്ഷ്മണൻ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!