നാറാത്ത്: നാറാത്ത് ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായുള്ള ജൻഡർ റിസോഴ്സ് സെന്ററിന്റെ (Gender Resource Centre) ആഭിമുഖ്യത്തിൽ ഭരണസമിതി അംഗങ്ങൾക്കായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പ്രവർത്തിക്കുന്ന ജാഗ്രത സമിതിയുടെ ഘടനയെയും പ്രവർത്തന രീതികളെയും കുറിച്ചായിരുന്നു ക്ലാസ്സ്. ഇന്ന് (ജനുവരി 14-ന് )നാറാത്ത് പഞ്ചായത്ത് ഹാളിൽ വെച്ചായിരുന്നു പരിപാടി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധീഷ് പി. അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. റഹ്മത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് ജൻഡർ കോർഡിനേറ്റർ ശ്രീജന പി. ബോധവത്കരണ ക്ലാസ്സിന് നേതൃത്വം നൽകി.
ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലർക്ക് രതീഷ് കെ., വാർഡ് മെമ്പർമാരായ മുഹമ്മദ്, പുരുഷോത്തമൻ, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ശില്പ എം. എന്നിവർ പരിപാടിയിൽ സംസാരിച്ചു. പഞ്ചായത്തിലെ ജാഗ്രത സമിതികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട പരാതികളിൽ ഉചിതമായ ഇടപെടലുകൾ നടത്തുന്നതിനും ക്ലാസ്സ് സഹായകമായി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

