ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഉടൻ നൽകണം: ഡെപ്യൂട്ടി മേയർ കെ.പി. താഹിർ

Kannadiparamba online news
Screenshot

കണ്ണൂർ: എൽ.ഡി.എഫ് സർക്കാർ ജീവനക്കാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ അടിയന്തരമായി തിരിച്ചുനൽകണമെന്ന് ഡെപ്യൂട്ടി മേയർ കെ.പി. താഹിർ ആവശ്യപ്പെട്ടു. കെ.എച്ച്.എസ്.ടി.യു (KHSTU) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് വി.വി. ഉസ്മാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിദ്യാഭ്യാസ സമ്മേളനം എഫ്.എച്ച്.എസ്.ടി.എ സ്റ്റേറ്റ് കോഡിനേറ്റർ നിസാർ ചേലേരി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം സി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ഭാരവാഹികളായ പി. ശംസുദ്ദീൻ, പി. ഷമീർ, ബഷീർ, കെ. ഇസ്മായിൽ, എസ്.കെ. ആബിദ, എസ്.കെ. ബഷീർ, പി.പി. അബ്ദുൽ മജീദ്, സി.വി.എൻ. യാസറ, ടി.കെ. സുനീർ തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!