കണ്ണൂർ: നിരോധിതസംഘടന പ്രവർത്തകൻ്റെ വീട് മുംബൈ ക്രൈംബ്രാഞ്ച് റെയ്ഡ് ചെയ്തപ്പോൾ ലഭിച്ച കാനറാ ബേങ്ക് എ ടി എം കാർഡ് വഴി അധികൃത പണമിടപ്പാട് നടന്നിട്ടു ണ്ടെന്ന് മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്ന് ആൾമാറാട്ടം നടത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചുവെന്ന റിട്ട. ബേങ്ക് ഉദ്യോഗസ്ഥൻ്റെ പരാതിയിൽ സൈബർ ക്രൈം സ്റ്റേഷനിൽ കേസെടുത്തു. കണ്ണൂർ തോട്ടടയിലെ പ്രമോദ് മ ടത്തിലിൻ്റെ പരാതിയിലാണ് കേസെടുത്ത്. ഈ മാസം 10 നും 12 മിടയിലാണ് സംഭവം. വാട്സാപ്പിൽ ബന്ധപ്പെട്ട തട്ടിപ്പുസംഘം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് വിശ്വസിപ്പിച്ച് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ്റെ വീട് റെയ്ഡിനിടെ ലഭിച്ച പരാതിക്കാരൻ്റെ എ ടി എം കാർഡ് വഴി അനധികൃത പണമിടപാട് നടന്നിട്ടുണ്ടെന്നും ഇതിനാൽ ക്രൈംബ്രാഞ്ച് താങ്കൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും എൻ.ഐ എ. യുടെ റിപ്പോർട്ടിന് പരാതിക്കാരൻ്റെ പേരിലുള്ള വ്യാജ എ ടി എം കാർഡ്, രേഖകൾ അയച്ചു കൊടുത്ത് അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെട്ട് ആൾമാറാട്ടം നടത്തി പണം തട്ടാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

