കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു; പത്ത് പേർക്ക് പരിക്ക്

Kannadiparamba online news
Screenshot

തോട്ടട: എടക്കാട് വില്ലേജ് ഓഫീസിന് സമീപം കെഎസ്ആർടിസി സ്വിഫ്റ്റ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് പത്ത് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 8:20-ഓടെയാണ് അപകടം നടന്നത്. കണ്ണൂരിൽനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് ബസും തലശ്ശേരിയിൽനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസുമാണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റ യാത്രക്കാരെ ചാലയിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

അപകടകാരണം:

റോഡരികിൽ സ്ഥാപിച്ച ഗ്യാസ് പൈപ്പ് ലൈനിന്റെ സൂചനാബോർഡ് കണ്ട് വെട്ടിക്കുന്നതിനിടെയാണ് ബസുകൾ തമ്മിൽ ഇടിച്ചത്. ചാറ്റൽമഴയുണ്ടായിരുന്നതിനാൽ ബ്രേക്ക് ലഭിക്കാതെ പോയതും അപകടത്തിന്റെ ആഘാതം കൂട്ടി. ചാലക്കുന്നിൽ ടാങ്കർ ലോറി റോഡിൽ കുടുങ്ങിയതിനെത്തുടർന്ന് വാഹനങ്ങൾ തോട്ടട വഴി തിരിച്ചുവിട്ട സമയത്തായിരുന്നു അപകടം. അപകടത്തെത്തുടർന്ന് പ്രദേശത്ത് അൽപ്പനേരം ഗതാഗതതടസ്സമുണ്ടായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!