നാറാത്ത്: നാറാത്ത് ഗ്രാമപഞ്ചായത്തിൽ 14 വർഷമായി ഡ്രൈവറായി ജോലി ചെയ്യുന്ന കെ.പി. ഫൈസലിനെ പിരിച്ചുവിടാനുള്ള ഭരണസമിതിയുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ഒന്നാം തീയതി ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് ഫൈസലിനെ ഒഴിവാക്കി പകരം താൽക്കാലിക ഡ്രൈവർക്കായി പുതിയ അപേക്ഷ ക്ഷണിക്കാൻ തീരുമാനിച്ചത്.
വർഷങ്ങളായി പഞ്ചായത്തിൽ ഡ്രൈവറായി സേവനമനുഷ്ഠിക്കുന്ന ഫൈസലിനെ യാതൊരുവിധ കാരണവുമില്ലാതെ പിരിച്ചുവിടുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് എൽ.ഡി.എഫ് ആരോപിച്ചു. പരാതികളോ പെരുമാറ്റദൂഷ്യമോ ഇല്ലാതെ കൃത്യമായി ജോലി ചെയ്തുവരുന്ന സാധാരണക്കാരനായ ഒരു തൊഴിലാളിയുടെ അന്നം മുട്ടിക്കുന്ന നടപടിയാണ് യു.ഡി.എഫ് നേതൃത്വം നൽകുന്ന ഭരണസമിതിയുടേതെന്ന് എൽ.ഡി.എഫ് നാറാത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
ഭരണമാറ്റത്തിന്റെ പേരിൽ തൊഴിലാളികളെ പട്ടിണിയിലാക്കുന്ന ഇത്തരം നിലപാടുകൾ ജനാധിപത്യ വിരുദ്ധമാണെന്നും, അഹങ്കാരപരമായ ഈ തീരുമാനം ഭരണസമിതി തിരുത്തണമെന്നും എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ബൈജു കെ. ആവശ്യപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

