പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

Kannadiparamba online news
പ്രതീകാത്മക ചിത്രം

കണ്ണപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. ബസ് ജീവനക്കാരൻ ചിറക്കൽ സ്വദേശി പുഞ്ചൻ ഹൗസിൽ സ്നേഹിതിനെ (26) യാണ് കണ്ണപുരം സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജു അറസ്റ്റു ചെയ്തത്. ഈ മാസം അഞ്ചിന് വൈകുന്നേരമായിരുന്നു സംഭവം. യുവാവ് സൗഹൃദത്തിലായിരുന്നസ്റ്റേഷൻ പരിധിയിലെ വിദ്യാർത്ഥിനിയായ 16കാരി സ്കൂൾ വിട്ട് വീട്ടിലേക്ക് പോകവെ ഓട്ടോയിൽ യുവാവ്ബന്ധു വീട്ടിലേക്ക് കൂട്ടി കൊണ്ടുപോകുകയായിരുന്നു. അവിടെ വെച്ചായിരുന്നു സംഭവം. പിന്നീട് വൈകി വീട്ടിലെത്തിയ പെൺകുട്ടി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ മൊഴി രേഖപ്പെടുത്തിയ കണ്ണപുരം പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റു ചെയ്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!