ഇരിട്ടി :ഒരു കിലോയിലധികംകഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ.
ആസാം സ്വദേശി ഹബീബർ റഹ്മാനെ(25) യാണ് ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. രജിത്തും സംഘവും അറസ്റ്റു ചെയ്തത്.
മറ്റു സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് നാട്ടിലെത്തിച്ച് ഇതര സംസ്ഥാന തൊഴിലാളികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനിടെയാണ് നടുവനാട് വെച്ച് പ്രതിയെ പിടികൂടിയത്. കുറച്ച് ദിവസമായി ഇയാൾ എക്സൈസ് നിരീക്ഷണത്തിലായിരുന്നു. എക്സൈസ് സംഘത്തിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ ബഷീർ പിലാട്ട്, കെ കെ ഷാജി, പ്രിവൻ്റീവ് ഓഫീസർ വി എൻ സതീഷ് ,സിവിൽ എക്സൈസ് ഓഫീസർമാരായ ബെൻഹർ കോട്ടത്തു വളപ്പിൽ, ടി പി സുദീപ്, കെ രമീഷ് , എക്സൈസ് സൈബർ സെല്ലിലെ പ്രിവൻ്റീവ് ഓഫീസർ ടി സനലേഷ്,സിവിൽ എക്സൈസ് ഓഫീസർ കെ സുഹീഷ് എന്നിവരും ഉണ്ടായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

