കണ്ണാടിപ്പറമ്പ്: വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ നടന്നു വരുന്ന അഷ്ടമംഗല പ്രശ്നത്തിന്റെ രണ്ടാം ദിവസമായ ഇന്ന് (10-01-2026) ബഹുമാനപ്പെട്ട തുറമുഖം-പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
ദൈവജ്ഞരത്നം സുഭാഷ് ചെറുകുന്നിന്റെ മുഖ്യകാർമ്മികത്വത്തിലാണ് അഷ്ടമംഗല പ്രശ്ന ചടങ്ങുകൾ മടപ്പുരയിൽ പുരോഗമിക്കുന്നത്. ചടങ്ങിൽ കെ.വി. സുമേഷ് എം.എൽ.എ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
മടപ്പുരയുടെ ഐശ്വര്യത്തിനും വരുംകാല വികസന പ്രവർത്തനങ്ങൾക്കും മാർഗനിർദ്ദേശമാകുന്ന പ്രശ്ന ചിന്തയിൽ മടപ്പുര മാനേജിംഗ് ട്രസ്റ്റി അരിയമ്പാട്ട് മുകുന്ദൻ, ട്രസ്റ്റി ബോർഡ് അംഗങ്ങൾ, വിവിധ കമ്മറ്റി ഭാരവാഹികൾ, ഭക്തജനങ്ങൾ എന്നിവർ പങ്കാളികളായി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

