ദേശീയപാത: കാട്ടാമ്പള്ളി കോട്ടക്കുന്നിൽ എൻട്രിയും എക്സിറ്റും അനുവദിക്കണം; യു.ഡി.എഫ് നേതാക്കൾ സ്ഥലം സന്ദർശിച്ചു

Kannadiparamba online news
Screenshot

കണ്ണൂർ: നിർമ്മാണത്തിലിരിക്കുന്ന ദേശീയപാതയിൽ നിന്ന് കണ്ണൂർ പട്ടണം, മലയോര മേഖലകൾ, അഴീക്കോട്, പഴയങ്ങാടി എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കാൻ കാട്ടാമ്പള്ളി കോട്ടക്കുന്നിൽ എൻട്രിയും എക്സിറ്റും അനുവദിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരിയും ആവശ്യപ്പെട്ടു.

യാത്രാക്ലേശം പരിഹരിക്കണം:

നിലവിലെ പ്രപ്പോസൽ അനുസരിച്ച് ഇവിടെ പ്രവേശന കവാടമില്ല. ഇത് നടപ്പിലായാൽ കണ്ണൂർ പട്ടണത്തിൽ നിന്നും മലയോര മേഖലകളിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് കിലോമീറ്ററുകൾ അധികം സഞ്ചരിച്ച് പാപ്പിനിശ്ശേരി വേളാപുരത്തോ മുണ്ടയാടോ എത്തേണ്ടി വരും. യാത്രക്കാരുടെ ഈ വലിയ പ്രയാസം ഒഴിവാക്കാൻ കാട്ടാമ്പള്ളി – പുതിയതെരു റോഡിൽ കോട്ടക്കുന്നിൽ തന്നെ എൻട്രിയും എക്സിറ്റും അത്യാവശ്യമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.

നേതാക്കൾ പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ടി. ജയകൃഷ്ണൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിലോഫർ, ഗ്രാമപഞ്ചായത്ത് മെമ്പർ അസ്രിയത്ത്, സാജി കെ.വി, സൽമത്ത്, റഹീം കാട്ടാമ്പള്ളി, അബ്ദുൽ അസീസ് എ, അസ്നാഫ് കാട്ടാമ്പള്ളി, മുസ്തഫ എം.എ, ജബ്ബാർ എം.എ, സിറാജ്, മഹറൂഫ് എം.കെ.പി, മിദ്‌ലാജ്, നിസാർ മുല്ലപ്പള്ളി, കത്താബ്, മനാഫ്, അസീബ് എം.പി തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!