കലോത്സവ സ്വർണ്ണക്കപ്പിന് പള്ളിക്കുന്ന് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ആവേശോജ്ജ്വല സ്വീകരണം:

Kannadiparamba online news

കണ്ണൂർ: തൃശൂരിൽ അരങ്ങേറുന്ന 64-ാമത് കേരള സ്കൂൾ കലോത്സവത്തിലെ വിജയികൾക്ക് നൽകുന്ന സ്വർണ്ണക്കപ്പിന് പള്ളിക്കുന്ന് ഗവ. ഹയർ സെക്കന്ററി സ്കൂളിന്റെ ആഭിമുഖ്യത്തിൽ നാളെ (ജനുവരി 7) ഉജ്ജ്വല സ്വീകരണം നൽകും.

രാവിലെ 11.30-ന് പൊടിക്കുണ്ടിൽ നിന്നും ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ സ്വർണ്ണക്കപ്പിനെ സ്വീകരിച്ച് ആനയിക്കും. തുടർന്ന് സ്കൂൾ അംഗണത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സ്വർണ്ണക്കപ്പിന് ഹാരം അണിയിച്ച് വരവേൽപ്പ് നൽകും.

കണ്ണൂർ കോർപ്പറേഷൻ മേയർ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. എം എൽ എ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ (DDE), ജില്ലാ വിദ്യാഭ്യാസ ഓഫീസർ (DEO) എന്നിവർക്കൊപ്പം വിദ്യാഭ്യാസ-സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തികളും അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും സ്വീകരണ ചടങ്ങിൽ പങ്കുചേരും.
കലോത്സവ ആവേശം ജില്ലയിൽ പടർത്തുന്നതിന്റെ ഭാഗമായി വൻപിച്ച ഒരുക്കങ്ങളാണ് സ്കൂൾ അധികൃതരും സംഘാടക സമിതിയും പള്ളിക്കുന്നിൽ ഒരുക്കിയിരിക്കുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!