പുതിയതെരുവിലെ വ്യാപാരികൾക്ക് ഫയർ ആൻഡ് സേഫ്റ്റി എന്ന വിഷയത്തിൽ ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു.
പെട്ടെന്നുണ്ടാകുന്ന തീപിടുത്തം എങ്ങനെ ഒഴിവാക്കാം, വിവിധയിനം ഫയർ എക്സ്റ്റിക്യൂഷറുകൾ ഏതൊക്കെ, ഫയർ എക്സ്റ്റിങ്യൂഷറുകൾ ഉപയോഗിക്കുന്ന രീതി എങ്ങനെ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച്
ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറും ട്രെയിനറുമായ പി സുരേഷ് കുമാർ ക്ലാസ് അവതരിപ്പിച്ചു. വ്യാപാരി വ്യവസായി സംരക്ഷണ സമിതി വൈസ് ചെയർമാൻ കെ ലത്തീഫ് ഹാജി അധ്യക്ഷത വഹിച്ച യോഗം പി സജീവൻ ഉദ്ഘാടനം ചെയ്തു. കൺവീനർ പി എം അബ്ദുൽ മനാഫ്, സി എൻ മെഹറൂഫ്, സി രവീന്ദ്രൻ, നൗഷാദ് ന്യൂ സ്റ്റോർ, കെ. സുരേഷ്, റഷീദ് താര, പി എം അമീർ തുടങ്ങിയവർ നേതൃത്വം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

