മയ്യിൽ: എസ്ജെ.എം മയ്യിൽ റെയ്ഞ്ച് കലോത്സവ് നാളെ ഇസ്സതുൽ ഇസ്ലാം മദ്റസ പാലത്തുങ്കരയിൽ വെച്ച് നടക്കും. 17 മദ്റസകളിൽ നിന്നായി 31 ഇനങ്ങളിൽ 4 വേദികളിലായി 500-ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കും.
പരിപാടിയുടെ ഭാഗമായി സയ്യിദ് ഫാഇസ് മുഈനി പതാക ഉയർത്തും. കെ.കെ.പി. അബ്ദുൽ റഹീം ബാഖവി പ്രാർത്ഥന നടത്തും. സയ്യിദ് അബ്ദുൽ റഹ്മാൻ ജമലുല്ലൈലി അസ്സഖാഫിയുടെ അദ്ധ്യക്ഷതയിൽ എസ്.എം.എ. കമ്പിൽ മേഖല പ്രസിഡന്റ് ഹസൻ സഅദി കലോത്സവം ഉദ്ഘാടനം ചെയ്യും.
അശ്റഫ് സഖാഫി, അബ്ദുൽ ഖാദർ ദാരിമി, മുസ്തഫ സഖാഫി, അബ്ദുൽ നാസർ മദനി, ഇബ്രാഹിം സഅദി, അലി മൗലവി, അബ്ദുല്ല ഹാജി, കമാൽ ഹാജി, ഇബ്രാഹിം കുട്ടി, അബ്ദു റഹീം, മൊയിദിൻ കുട്ടി ഹാജി, ഉവൈസ് ആർ, മുഹമ്മദ് റാഷിദ്, സി.കെ. അബ്ദുൽ റഹീം മാസ്റ്റർ, അബ്ദുൽ ഖാദർ ഹാജി, കുഞ്ഞാലി എന്നിവരും ചടങ്ങുകളിൽ സംബന്ധിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

