തൊടുപുഴയില്‍ കാര്‍ താഴ്ചയിലേയ്ക്ക് മറിഞ്ഞു: നാല് മാസം പ്രായമുള്ള കുഞ്ഞടക്കം രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

Kannadiparamba online news
Screenshot

മുട്ടം: തൊടുപുഴ- പുളിയന്മല സംസ്ഥാന പാതയില്‍ മുട്ടം ശങ്കരപ്പിള്ളിയില്‍ കാര്‍ താഴ്ചയിലേയ്ക്ക് മറിഞ്ഞ് നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞും മുത്തശ്ശിയും മരിച്ചു. കനത്ത മഴയ്ക്കിടെ വൈകീട്ട് 4.45നാണ് അപകടം.

തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശിയും വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറുമായ ഷാമോന്റെ മാതാവ് ആമിന (60), മകള്‍ മിഷ മറിയം(നാല് മാസം) എന്നിവരാണ് മരിച്ചത്.

ഷാമോനാണ് കാര്‍ ഓടിച്ചിരുന്നത് ഭാര്യയും മറ്റൊരു മകളും വാഹനത്തിലുണ്ടായിരുന്നു. ഇവര്‍ക്കും പരിക്കുണ്ട്. നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ച കാര്‍ മലങ്കര ജലാശയത്തിനായി ഏറ്റെടുത്ത സ്ഥലത്തേയ്ക്ക് പതിക്കുകയായിരുന്നു.

ഇരുവരേയും ഗുരുതര പരിക്കുകളോടെ തൊടുപുഴ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂലമറ്റം ഭാഗത്തുനിന്നും വെങ്ങല്ലൂരേയ്ക്ക് വരുമ്പോഴാണ് അപകടം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!