മയ്യിൽ : കെഎസ്ടിഎ നേതൃത്വത്തിൽ നാലാം തരത്തിലെ വിദ്യാർഥികളുടെ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്താനായി നടപ്പിലാക്കുന്ന ട്വിങ്കിൾ പദ്ധതിയുടെ തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ തല ഉദ്ഘാടനം മയ്യിൽ എഎൽപി സ്കൂളിൽ നടന്നു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ വി ശ്രീജിനി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ ഇ കെ സുനീഷ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ജില്ലാ അക്കാദമിക സബ് കമ്മിറ്റി കൺവീനർ മനോജ് കെ പി പദ്ധതി വിശദീകരിച്ച് സംസാരിച്ചു.
ജില്ലാ സെക്രട്ടറി കെ സി സുനിൽ, ജില്ലാ എക്സിക്യുട്ടിവ് അംഗം പി പി സുരേഷ് ബാബു, പിടിഎ പ്രസിഡൻ്റ് എം ഷൈജു തുടങ്ങിയവർ സംസാരിച്ചു. സബ്ജില്ലാ സെക്രട്ടറി ടി രാജേഷ് സ്വാഗതവും വൈസ് പ്രസിഡണ്ട് ബി കെ വിജേഷ് നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

