മുണ്ടേരി: മുണ്ടേരി പടന്നോട്ട് പെട്രോൾ പമ്പിന് സമീപത്തെ റഫീഖ് (മുണ്ടേരി) ഷാർജ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു.
ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനാൽ നാട്ടിലേക്ക് മടങ്ങാനായി കഴിഞ്ഞ ദിവസം രാത്രി ഷാർജ വിമാനത്താവളത്തിലെത്തിയ റഫീഖ്, ബോർഡിംഗ് പാസ് ലഭിച്ചതിനു ശേഷമാണ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഈ വർഷം ഹജ്ജ് കർമ്മം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് അദ്ദേഹം വീണ്ടും അജ്മാനിലേക്ക് പോയിരുന്നത്.
ഭാര്യ: ഷാഹിന മക്കൾ: ഇസാന, അദ്നാൻ, റംസാന, ഷസിൻ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

