മയ്യില്‍: ശക്തമായ മഴയില്‍ മതില് തകര്‍ന്നു വീണ് നിര്‍മാണത്തിലുള്ള കെട്ടിടം ഭാഗികമായി തകര്‍ന്നു. കാര്യാംപറമ്പ് കസ്തൂര്‍ബ നഗര്‍ ഉന്നതിക്കു സമീപം പച്ചിടിയന്‍ ശശി നിര്‍മിക്കുന്ന ഇരു നില കെട്ടിത്തിനോട് ചേര്‍ന്നുള്ള മതിലാണ് തകര്‍ന്നു വീണത്. ഒരാഴ്ച മുമ്പ് ചെങ്കല്ലും കോണ്‍ക്രീറ്റ് ബെല്‍റ്റുകളും ഉപയോഗിച്ചു നിര്‍മിച്ചതാണിത്. രണ്ട് മീറ്റര്‍ ഉയരത്തിലും പതിനഞ്ച് മീറ്ററിലധികം നീളത്തിലുമുള്ള മതിലാണ് കെട്ടിത്തിന്റെ ചുമരിലേക്ക് പതിച്ചത്. ബുധനാഴ്ച രാവിലെ ഒന്‍പതിനാണ് സംഭവം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

